ദേശീയം

നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്; ഇന്ത്യയ്ക്ക് കൈമാറിയേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്രർ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നീരവ് മോദിയെ വിട്ടുനൽകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീരവ് മോദി ലണ്ടനിൽ ഉണ്ടെന്നതിന്റെ ദൃശ്യങ്ങൾ ദി ടെല​ഗ്രാഫ് അടുത്തിടെ പുറത്തുവിട്ടിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധുവായ മെഹുള്‍ ചോക്‌സിയുമായി ചേര്‍ന്ന് 13,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. സിബിഐയുടെ എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചത്. 2018 ല്‍ ചോക്‌സിയും മോദിയും ഇന്ത്യയില്‍ നിന്നും രക്ഷപെട്ടിരുന്നു. ചോക്‌സി ആന്റ്വിഗയിലെ പൗരത്വം പണം കൊടുത്ത് നേടിയതായും നീരവ് മോദി യുകെയില്‍ ഉള്ളതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ