ദേശീയം

ആം ആദ്മി പാര്‍ട്ടി പശുവിനെ രാഷ്ട്രീയവത്കരിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വര്‍ഗീയ ലഹള സൃഷ്ടിക്കുവാന്‍ ആം ആദ്മി പാര്‍ട്ടി പശുവിനെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി. ഇത് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ബിജെപി. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്താനും, മതങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനുമാണ് എഎപി ശ്രമം എന്നാണ് ബിജെപി ആരോപിക്കുന്നത്. 

ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥി രാഘവ് ചദ്ദയുടെ വിവാദ ട്വീറ്റിന് പിന്നാലെയാണ് ബിജെപി പരാതി നല്‍കുവാന്‍ ഒരുങ്ങുന്നത്. ഓരോ വാതില്‍ക്കലും എത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണം എന്ന അടിക്കുറുപ്പോടെ വാതിലിന് മുന്നില്‍ നില്‍ക്കുന്ന പശുവിന്റേയും പശുക്കുട്ടിയുടേയും ചിത്രമാണ് എഎപി സ്ഥാനാര്‍ഥി ട്വീറ്റ് ചെയ്തത്. 

ഈ ട്വീറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ലൈക്ക് ചെയ്തതിനേയും ബിജെപി കുറ്റപ്പെടുത്തുന്നു. ഐക്യത്തിന്റെ പ്രതീകമാണ് പശു. എന്നാല്‍ പശുവിനെ രാഷ്ട്രീയവത്കരിച്ച് വര്‍ഗീയ ലഹള സൃഷ്ടിക്കുവാനാണ് എഎപി ശ്രമിക്കുന്നത് എന്ന് ഡല്‍ഹിയിലെ ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു