ദേശീയം

വിവാദ വ്യവസായി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദി അറസ്റ്റില്‍. ബ്രിട്ടണില്‍ അറസ്റ്റിലായ ഇയാളെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ഇന്ത്യയിലേക്ക് നാടുകടത്തുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ കോടതി വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഇയാളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ഇയാളെ നാടുകടത്തുന്നതടക്കമുള്ള നിയമനടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വജ്രവ്യാപാരിയായ നീരവ് മോദി ലണ്ടനിലേക്ക് കടന്നത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു നാടു കടക്കല്‍. ഇതിനിടെ ഇയാളെ ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അവിടെ പുതിയ വജ്രവ്യാപാരം ആരംഭിച്ച മോദി, ലണ്ടന്‍ തെരുവുകളിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം ഒരു പ്രമുഖ വിദേശ മാധ്യമമാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു