ദേശീയം

'എന്തൊരു ധാര്‍ഷ്ട്യം', കയ്യടിച്ച് കൈവീശി ശാസ്ത്രിയെയും അപമാനിച്ച് മടങ്ങി; പ്രിയങ്കയെ വിമര്‍ശിച്ച് സ്മൃതി ഇറാനി (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര മുന്‍പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചുവെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഉത്തര്‍പ്രദേശ് പര്യടനത്തിനിടെ, ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ അണിഞ്ഞ മാല പ്രിയങ്ക ഗാന്ധിയുടെ കഴുത്തില്‍ കിടന്നതാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു.

എന്തൊരു ധാര്‍ഷ്ട്യമാണിതെന്നും ഉപയോഗിച്ച മാലയാണ് അവര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ അണിയാന്‍ തെരഞ്ഞെടുത്തതെന്നും പ്രിയങ്കയെ വിമര്‍ശിച്ച് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. കയ്യടിച്ച് കൈവീശി അവര്‍ ശാസ്ത്രിയെയും അപമാനിച്ച് മടങ്ങിയെന്നും രൂക്ഷമായി പരിഹസിച്ച് കൊണ്ട് ഹിന്ദിയില്‍ സ്മൃതി ഇറാനി പറഞ്ഞു. ഒപ്പം പ്രിയങ്ക കഴുത്തിലിട്ട മാല കയ്യിലെടുത്ത ശേഷം ശാസ്ത്രി പ്രതിമയെ അണിയിക്കുന്ന വീഡിയോയും സ്മൃതി ഇറാനി പങ്കുവെച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ