ദേശീയം

കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ബിജെപിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ അന്ധ്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. പാര്‍ട്ടിയുടെ രാജ്യസഭാ എംപി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. എംപി റപോലു ആനന്ദ ഭാസ്‌കറാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. 

കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് സമിതി യോഗം ചേര്‍ന്ന് അടുത്ത ഘട്ട പട്ടിക പുറത്തിറാക്കിനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ രാജി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ജിതിന്‍ പ്രസാദയും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ ലോക്‌സഭാ എംപിയായിരുന്നു ജിതിന്‍ പ്രസാദ.2004ല്‍ ഷാജഹാന്‍പൂരില്‍ നിന്നും 2009ല്‍ ദൗറയില്‍ നിന്നുമാണ് ജിതിന്‍ പ്രസാദ ലോക്‌സഭയിലെത്തിയത്. രാഹുല്‍ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാക്കളിലൊരാളാണ് ജിതിന്‍. എന്നാല്‍ ബിജെപിയില്‍ചേരുമോയെന്ന ചോദ്യത്തിന് ജിതിന്‍ മറുപടി നല്‍കിയില്ല.കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ നിരവധി പ്രമുഖ നേതാക്കള്‍ ബിജെപിയിലെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ