ദേശീയം

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 26സീറ്റില്‍: എന്‍സിപി 22ല്‍, ധാരണ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രിയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 26 സീറ്റിലും എന്‍സിപി 22 സീറ്റിലും മത്സരിക്കും. 

സ്വന്തം സീറ്റുകളില്‍ നിന്ന് രണ്ടെണ്ണംവീതം ഇരുകക്ഷികളും മറ്റ് ഘടകക്ഷികള്‍ക്ക് നല്‍കും. രണ്ട് സീറ്റ് സ്വാഭിമാനി ശേത്കരി സംഘടനയ്ക്കും ബഹുജന്‍ വികാസ് അഘാടിക്കും ഒരു സീറ്റ് സ്വതന്ത്ര എംഎല്‍എ രവി റാണയ്്ക്കും നല്‍കും. 48 സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. 2014ല്‍ 26 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 2 സീറ്റിലൊതുങ്ങി. 21 സീറ്റില്‍ മത്സരിച്ച 4 സീറ്റ് നേടി. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി 23ഉം ശിവസേന 18 സീറ്റും നേടി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജം പൂര്‍ത്തിയായെങ്കിലും ഇരൂ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ