ദേശീയം

'ഓള്‍ഡ് ഈസ് ഗോള്‍ഡ്'; അദ്വാനിയെ പുകഴ്ത്തി മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നടപടിയെ വിമര്‍ശിച്ചും അദ്ദേഹത്തെ പുകഴ്ത്തിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രംഗത്ത്. ബിജെപിയുടെ യഥാര്‍ത്ഥ മാര്‍ഗദര്‍ശിയായിരുന്നു ലാല്‍ കൃഷ്ണ അദ്വാനിയെന്ന് മമത പറഞ്ഞു. 

ഒരുകൂട്ടം പുതിയ നേതാക്കള്‍ വന്നപ്പോള്‍ പഴയ കാര്യങ്ങള്‍ ബിജെപി മറന്നുപോയി. പക്ഷേ പഴയത് നല്ലതാണ്. ഇത് അദ്ദേഹത്തിന് അപമാനകരമാണ്. എന്റെ ഈ അഭിപ്രായത്തോട് അവര്‍ യോജിക്കണമെന്നില്ല-മമത പറഞ്ഞു. 

മുതിര്‍ന്ന നേതാക്കളായ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചിരുന്നു. ഗുജറാതത്തിലെ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കാന്‍ അദ്വാനി താത്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചില്ല. തന്നോട് മത്സരിക്കരുത് എന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു എന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍