ദേശീയം

തെരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാര്‍ ആയുധമാക്കി സ്റ്റാലിന്‍: അധികാരത്തിലെത്തിയാല്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള നീക്കം തടയും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാര്‍ പ്രചാരണായുധമാക്കി ഡിഎംകെ. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ അധികാരത്തിലെത്തിയാല്‍ ഡാമിന്റെ ജലനിരപ്പ് 152അടി ആക്കണം എന്നുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കും വ്യവസായാവശ്യങ്ങള്‍ക്കും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 

കേരളം ഭരിക്കുന്ന ഇടത് പാര്‍ട്ടികളും സ്റ്റാലിന്റെ ഡിഎംകെയും ഒരേ മുന്നണിയിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ തമിഴ്‌നാട്ടില്‍ നേരിടുന്നത്. ഈ സഹചര്യത്തിലാണ് രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ എപ്പോഴും കത്തി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ വിഷയം ആയുധമാക്കി സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി