ദേശീയം

പ്രശ്‌നങ്ങളുണ്ട് , പക്ഷേ പരിഹരിക്കും; എഎപിയുമായി സഖ്യമുണ്ടാക്കുമെന്ന് പി സി ചാക്കോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ എഎപിയുമായി സഖ്യത്തില്‍ എത്തിച്ചേരുമെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിക്കുമെന്നും പി സി ചാക്കോ വ്യക്തമാക്കി. ഇരു പാര്‍ട്ടികളിലും സഖ്യം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തുന്നതിനായി ഒന്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഎപിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിനെ തറപറ്റിച്ചാണ് 2013 ല്‍ എഎപി അധികാരത്തിലെത്തിയത്. ഇത്തരത്തില്‍ സഖ്യമുണ്ടാകുന്നത് അപമാനകരമാണെന്ന് ഷീലാ ദിക്ഷീത് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

കോണ്‍ഗ്രസിലെ 12 ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി കൗണ്‍സിലര്‍മാരും സഖ്യത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഡല്‍ഹിയില്‍ വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്