ദേശീയം

രാഹുല്‍ അമേഠിയില്‍ തന്നെ; രണ്ടാം സീറ്റിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഒരു സീറ്റിലാണ് മത്സരിക്കുന്നതെങ്കില്‍ രാഹുല്‍ അമേഠിയില്‍ തന്നെയായിരിക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി.

അമേഠി ഒഴികെ ഒരു സീറ്റില്‍ക്കൂടി രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണേന്ത്യയില്‍നിന്നു രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പിസിസികള്‍ ഈ ആവശ്യം പാര്‍ട്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഒരേപോലെയാണ് രാഹുല്‍ പരിഗണിക്കുന്നത്. ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ആവര്‍ത്തിച്ചു. രാഹുല്‍ രണ്ടാമത് ഒരു സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ വയനാടിന് മുന്‍ഗണനയുണ്ടാവുമോയെന്ന ചോദ്യത്തിന്, മൂന്നു സംസ്ഥാനങ്ങളില്‍നിന്നുമുള്ള ആവശ്യത്തെ ഒരേപോലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കാണുന്നത് എന്നായിരുന്നു സുര്‍ജേവാലയുടെ മറുപടി.

വടകര സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍ വന്നിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. ഇങ്ങനെയൊരു സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടില്ല. ഇക്കാര്യം ബന്ധപ്പെട്ടവരോട് ആരാഞ്ഞ ശേഷമേ പറയാനാവൂ എന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം