ദേശീയം

പ്രധാനമന്ത്രി അൽപ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന സന്ദേശം അറിയിക്കാനുണ്ടെന്ന് ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത് സംസാരിക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.45 ന് ​രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. സു​പ്ര​ധാ​ന സന്ദേശം അറിയിക്കാനുണ്ടെന്ന് മോ​ദി ട്വീറ്റ്
ചെയ്തു.

15 മിനിറ്റ് നേരമാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമാണ് അദ്ദേഹത്തിന്റെ സന്ദേശമെന്നതും പ്രത്യേകതയാണ്. ടി​വി, റേ​ഡി​യോ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ത​ത്സ​മ​യം പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ക്കു​ക​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സുരക്ഷാ കാര്യങ്ങൾക്കായുളള മന്ത്രിസഭാസമിതി യോ​ഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ നിർണായക യോ​ഗം നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)