ദേശീയം

'എന്തുകൊണ്ട് മത്സരിച്ചുകൂടാ'; പ്രിയങ്ക വാരാണസിയിലേക്ക്?; ആവേശത്തോടെ അണികള്‍

സമകാലിക മലയാളം ഡെസ്ക്

റായ് ബറേലി: എന്തുകൊണ്ട് വാരാണസിയില്‍ മത്സരിച്ചുകൂടായെന്ന് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലോക്‌സഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രിയുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുകയാണെന്നും പ്രിയങ്ക പറഞ്ഞു. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക മത്സരിക്കണമെന്നാവശ്യം ഉയര്‍ന്നത്. അപ്പോഴാണ് എന്തുകൊണ്ട് വാരാണസി ആയിക്കുടായെന്ന് പ്രിയങ്ക തമാശയായി ചോദിച്ചത്. ഈ തെരഞ്ഞടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ്. റായ് ബറേലിയില്‍ മികച്ച ഭൂരിപക്ഷത്തില്‍ സോണിയ വിജയിക്കുമന്നും പ്രിയങ്ക പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കുമെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രിയങ്ക തമാശയായി പറഞ്ഞതാണെങ്കിലും മോദിക്കെതിരെ മത്സരിക്കണമെന്നാണ് പാര്‍ട്ടി  പ്രവര്‍ത്തകരുടെ ആവശ്യം. യുപിയുടെ ചുമതലയേറ്റതിന് പി്ന്നാലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ മണ്ഡലമാണ് വാരാണസി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല