ദേശീയം

നാഗാലാന്‍ഡില്‍ സ്ഥാനാര്‍ഥിയെ കാണാനില്ല; പരാതിയുമായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി

സമകാലിക മലയാളം ഡെസ്ക്

കൊഹിമ: തങ്ങളുടെ സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന പരാതിയുമായി നാഗാലാന്‍ഡിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഒ ടിനു ലോംഗ്കുമെറിനെ കാണാനില്ലെന്ന പരാതിയുമായിട്ടാണ് പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. 

ചൊവ്വാഴ്ച മുതല്‍ സ്ഥാനാര്‍ഥിയെ കാണുവാനില്ലെന്നാണ് പാര്‍ട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ഇംറ്റികുംസുക് ലോംഗ്കുമെറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

മരിച്ച എംഎല്‍എയുടെ സഹോദരനെയാണ് ഇപ്പോള്‍ കാണാതായത്. ഇവിടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ കൂടാതെ മറ്റ് മൂന്ന് പേരാണ് മത്സരിക്കുന്നതിന് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കാണാതായ സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല