ദേശീയം

'വെറും കുട്ടി'; ചെറിയ കുട്ടികളുടെ പ്രതികരണത്തിന് മറുപടിയില്ല;  രാഹുലിന് മമതയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുട്ടിയെന്ന് പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ സര്‍ക്കാരിനെതിരായ രാഹുലിന്റെ വിമര്‍ശനത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നില്ലെന്ന് മമത പറഞ്ഞു. മാര്‍ച്ച് 23ന് മാല്‍ഡയില്‍ നടന്ന പൊതു റാലിയിലാണ് രാഹുല്‍ തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.

രാഹുലിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ല. ദയവായി ഇതിനെ കുറിച്ച് കൂടുതലൊന്നും ചോദിക്കരുത്. എന്നെ കുറിച്ചും എന്റെ സര്‍ക്കാരിനെ കുറിച്ചും ഒരു ചെറിയ കുട്ടി എന്തെങ്കിലും പറഞ്ഞതിനോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല മമത പറഞ്ഞു.

മമത ബാനര്‍ജിയെ നരേന്ദ്ര മോദിയെ പോലെയാണെന്ന് ഉപമിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. മമതദിയും മോദിജിയും മറ്റാരോടും ഒന്നും ചോദിക്കാതെയാണ് സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടു പോകുന്നത്. ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ?. ഒരേ ഒരാളാണ് ബംഗാളില്‍ സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടു പോകുന്നത്. മറ്റുള്ളവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. എല്ലാം അവര്‍ തീരുമാനിക്കും. അവര്‍ക്ക് തോന്നുന്നത് അവര്‍ ചെയ്യും. നിങ്ങള്‍ക്ക് അഭിപ്രായമില്ലേയെന്ന് ബംഗാളിലെ ജനങ്ങളോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല