ദേശീയം

അധികാരത്തില്‍ വന്നാല്‍ നീതി ആയോഗ് പിരിച്ചുവിടും; ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കുമെന്ന് രാഹുല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ നീതി ആയോഗ് പിരിച്ചുവിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് വേണ്ടി മാര്‍ക്കറ്റിംഗ് പ്രസന്റേഷന്‍ നടത്തുന്ന സ്ഥാപനം മാത്രമാണ് ഇപ്പോള്‍ നീതി ആയോഗ്. മറ്റൊരു സേവനവും ഇത് നിര്‍വഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഡേറ്റകള്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ജോലിയാണ് നീതി ആയോഗ് നിര്‍വഹിക്കുന്നത്. നീതി ആയോഗിന് പകരം നീണ്ടക്കാലത്തെ പാരമ്പര്യമുളള ആസൂത്രണ കമ്മീഷനെ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ പറഞ്ഞു. വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങുന്ന 100 ജീവനക്കാരാണ് ആസൂത്രണ കമ്മീഷന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ദരിദ്രജനവിഭാഗങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപയുടെ വരുമാനം ഉറപ്പാക്കുമെന്ന്് രാഹുല്‍ ഗാന്ധി വാഗ്ദാനം നല്‍കിയിരുന്നു. ഇതിന് പുറമേ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വിവിധ അനുമതികള്‍ തേടി അലയുന്നത് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഏയ്ഞ്ചല്‍ ടാക്‌സ് പോലെയുളള തടസ്സങ്ങള്‍ ഒഴിവാക്കി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമായിരിക്കും കോണ്‍ഗ്രസ് പിന്തുടരുക എന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു