ദേശീയം

ചമ്മന്തിയരച്ചും കരിക്കുവെട്ടിയും റോഡ് വൃത്തിയാക്കിയും  വോട്ടര്‍മാരുടെ 'കണ്ണിലുണ്ണിയാകാന്‍' നടന്‍; വ്യത്യസ്ത പ്രചാരണത്തിന്റെ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മധുരൈ: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പതിനെട്ട് അടവുകളും പയറ്റാറുണ്ട്. തങ്ങളില്‍ ഒരാളാണ് എന്ന തോന്നലുണ്ടാക്കാന്‍ എന്തു ചെയ്യാനും സ്ഥാനാര്‍ത്ഥി മടിക്കില്ല. സംഗതി നാട്യമാണെന്ന് അറിയാമെങ്കിലും അതൊരു കീഴ് വഴക്കമായി തുടരുന്നു. ഈ ഘട്ടത്തില്‍ തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്റെ പ്രചാരണം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 

മന്‍സൂര്‍ അലി, എന്തൊരു പ്രഹസനമാണിത് എന്ന് കണ്ടുനില്‍ക്കുന്നവര്‍ അറിയാതെ ചോദിച്ചുപോകുംവിധമാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലാണ് രസകരമായ സംഭവങ്ങളുള്ളത്.

മണ്ഡലത്തിലെ വ്യത്യസ്ത വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടുതേടി ചെല്ലുന്ന മന്‍സൂര്‍ അലി ഖാന്‍ അവരുടെയൊക്കെ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നു. മുഷിഞ്ഞ വേഷമണിഞ്ഞ നടനെ കണ്ടാല്‍ താരമാണെന്നു തോന്നുകയേ ഇല്ല. 

ഉള്ളിവില്‍പ്പനക്കാര്‍ക്കൊപ്പം ഉള്ളി വില്‍ക്കുന്നു, പച്ചക്കറി കച്ചവടക്കാര്‍ക്കൊപ്പം പച്ചക്കറി വില്‍ക്കുന്നു, കരിക്കു കച്ചവടക്കാരെ സഹായിക്കാന്‍ കരിക്ക് വെട്ടുന്നു, വീടുകളിലെത്തി സ്ത്രീകള്‍ക്കുവേണ്ടി ചമ്മന്തിയരച്ചു കൊടുക്കുന്നു, കുട്ടികളെ കൊഞ്ചിക്കുന്നു, ചായ അടിക്കുന്നു, പാലളന്നു കൊടുക്കുന്നു, സൈക്കിള്‍ റിക്ഷ ചവിട്ടുന്നു, മാലിന്യം അടിച്ചുവാരുന്നു.. ഇങ്ങനെ നീളുന്നു ഇദ്ദേഹത്തിന്റെ സേവനം.

ഒപ്പം വോട്ടര്‍മാരോട് രാഷ്ട്രീയവും ചര്‍ച്ചചെയ്യുന്നുമുണ്ട്. മോദിയെ പരിഹസിക്കുന്നുണ്ട്. തമാശകള്‍ പറയുന്നുണ്ട്. നോട്ടീസ് വിതരണം ചെയ്യുന്നുണ്ട്. മന്‍സൂര്‍ അലിഖാന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി