ദേശീയം

ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കും; സെപ്റ്റംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ; ചെലവ് 800 കോടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. ജൂലായ് 9നും 16നും ഇടയിലായിരിക്കും ചന്ദ്രയാന്‍ 2 വിക്ഷേപിക്കുക. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ത്താക്കുറിപ്പിലൂടെ ഐഎസ്ആര്‍ഒ അറിയിച്ചു. 800 കോടി ചെലവിവാണ് ചന്ദ്രയാന്‍ 2 പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

600 കോടി മാത്രമാണ് ഉപഗ്രഹത്തിന് ചെലവാക്കിയിരിക്കുന്നത്. 200 കോടി രൂപ വിക്ഷേപണത്തിനുവേണ്ടിയാണ്. അതായത് 2014 പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിനേക്കാള്‍ ചെലവ് കുറവാണ് ചന്ദ്രയാന്‍ 2 ന്. 1064 കോടി രൂപയായിരുന്നു സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ മുടക്കുമുതല്‍. 3290 കിലോ ആണ് ഐഎസ്ആര്‍ഒയുടെ ഏറ്റവും സങ്കീര്‍ണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ഭാരം.  ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം നടത്തുക.

ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്‌ബോയ് എന്നറിയപ്പെടുന്നു. ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. 

ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ല്‍ രാജ്യം ലക്ഷ്യമിടുന്നത്.ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍ ,ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്‌ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണു ചന്ദ്രയാന്‍ 2.  വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള 'വിക്രം' ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. സോഫ്റ്റ് ലാന്‍ഡിങ് എന്ന് അറിയപ്പെടുന്ന പ്രക്രിയ.ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍