ദേശീയം

പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി; ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുളള കേസ് പെപ്‌സികോ പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പെപ്‌സികോ പിന്‍വലിച്ചു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നുവെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു.

പേറ്റന്റ് ലംഘിച്ച് ഭക്ഷ്യബ്രാന്‍ഡായ ലെയ്‌സിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് നാല് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നിയമനടപടി സ്വീകരിച്ചത്.  ലെയ്‌സ് ബ്രാന്‍ഡിനായി ഉല്‍പ്പാദിപ്പിക്കുന്ന എഫ്‌സി ഫൈവ് ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കൃഷി ചെയ്തതിന് ഏപ്രിലിലായിരുന്നു കമ്പനിയുടെ നിയമനടപടി. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ വിലക്കണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയെയാണ് പെപ്‌സികോ സമീപിച്ചത്. നിയമം ലംഘിച്ചു എന്ന് ആരോപിച്ചു ഒരു കോടി രൂപ വീതം കര്‍ഷകര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. ലെയ്‌സ് ചിപ്‌സ് നിര്‍മിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ഉരുളക്കിഴങ്ങായിരുന്നുവെന്നാണ് പെപ്‌സികോ വാദം.

കര്‍ഷകര്‍ക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് പെപ്‌സികോ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലെയ്‌സും പെപ്‌സികോയുടെ മറ്റ് ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ നടന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയ്യാറായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം