ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 83.4 ശതമാനം വിജയം, തിരുവനന്തപുരം മുന്നില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.4 ശതമാനം പേർ ഉപരിപഠനത്തിന് അര്‍ഹത നേടി. 500ല്‍ 499മാര്‍ക്ക് നേടിയ ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഒന്നാം സ്ഥാനത്ത്.

പരീക്ഷയെഴുതിയവരിൽ 88.7ശതമാനം പെൺക്കുട്ടികളും 79.4ശതമാനം ആൺക്കുട്ടികളും 83.3ശതമാനം ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളും വിജയം നേടി. വിജയശതമാനത്തില്‍ തിരുവനന്തപുരമാണ് ഒന്നാമത്. ചെന്നൈ രണ്ടാമതും ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്. 98.2ആണ് തിരുവനന്തപുരത്തിന്റെ വിജയശതമാനം. ചെന്നൈയില്‍ 92.93ഉം ഡല്‍ഹിയില്‍ 91.87ഉം ആണ് വിജയശതമാനം.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്നും പരീക്ഷാ ഫലമറിയാം. www.cbseresults.nic.in, www.cbse.nic.in ,www.results.nic.in  എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്