ദേശീയം

കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാകുന്നു; ഋഷ്യശൃംഗ യാഗം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വരള്‍ച്ച പിടിമുറുക്കുന്ന കര്‍ണാടകയില്‍ മഴയ്ക്ക് വേണ്ടി യാഗം നടത്താന്‍ ഒരുങ്ങി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ശൃംഗേരിയിലെ കിഗ്ഗയില്‍ ഋഷ്യശൃഗ യാഗം നടത്തുവാനാണ് മുഖ്യമന്ത്രിയുടെ നീക്കം. കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്നാണ് ശൃഗേരി ക്ഷേത്രത്തില്‍ യാഗം നടത്തുന്നത്. 

എന്നാല്‍ സര്‍ക്കാര്‍ ചിലവില്‍ ഇത്തരമൊരു യാഗം നടത്തുന്നതിന് എതിരെ പ്രതിഷേധവുമായി ബിജെപിയും കര്‍ഷക സംഘടനകളും രംഗത്തെത്തി. വരള്‍ച്ചയില്‍ വലയുന്നവര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ട സമയത്ത് സര്‍ക്കാര്‍ ചിലവില്‍ പൂജ നടത്തുന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്. 2150 ഗ്രാമങ്ങളിലാണ് കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാകുന്നത്. 

ചിത്രദുര്‍ദ, തുമകുരു, കലബുറഗി, വിജയപുര, ചിക്കബെല്ലാപൂര്‍ എന്നീ പ്ര്‌ദേശങ്ങള്‍ ഉള്‍പ്പെടെ 26 ജില്ലകള്‍ സംസ്ഥാനത്ത് വരള്‍ച്ചയുടെ പിടിയിലാണ്. വരള്‍ച്ച രൂക്ഷമാകുന്നതിന് ഇടയിലാണ് അടുത്തെങ്ങും മഴ ലഭിക്കുവാന്‍ ഇടയില്ലെന്ന് പ്രശസ്തി ജ്യോതിഷി ദ്വാരകനാഥ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് യാഗം നടത്താന്‍ നിര്‍ദേശം നല്‍കിയത്. പൂജ നടത്തുന്നതിന്റെ തിയതി വ്യക്തമാക്കിയിട്ടില്ല. എങ്കിലും പൂജ നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. കിഗ്ഗയില്‍ യാഗം നടത്തിയാല്‍ വര്‍ഷകാലത്ത് നല്ല മഴ ലഭിക്കുമെന്നാണ് വിശ്വാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ