ദേശീയം

'ഫോനി' ആഞ്ഞടിച്ചപ്പോൾ സ്ഥിതിഗതികൾ തിരക്കി മോദി രണ്ടുതവണ വിളിച്ചു ; മമത ഫോണെടുത്തില്ല ; വിവാദം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ സംസ്ഥാനത്തെ സ്ഥിതിഗതികൾ തിരക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചപ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫോണെടുത്തില്ലെന്ന് വെളിപ്പെടുത്തൽ. രണ്ട് തവണ ഫോൺ വിളിച്ചപ്പോഴും മമതാ ബാനർജി മോദിയോട് സംസാരിക്കാൻ തയ്യാറായില്ല. തിരികെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. 

മമതാ ബാനർജിയെ ബന്ധപ്പെടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് തവണ ശ്രമിച്ചപ്പോഴും തിരികെ വിളിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി. ഒരുതവണ മുഖ്യമന്ത്രി യാത്രയിലാണെന്നും പ്രതികരിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിനെ തിരികെ വിളിക്കാനോ കാര്യങ്ങൾ വിശദീകരിക്കാനോ മമതാ ബാർജിയുടെ ഓഫീസ് തയ്യാറായില്ലെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. 

തുടർന്ന് ബം​ഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠിയുമായി ഫോണിൽ  ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി കാര്യങ്ങൾ തിരക്കിയതെന്നും ഉദ്യോ​ഗസ്ഥൻ അറിയിച്ചു. ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ടും സ്ഥിതിഗതികൾ തിരക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെളിപ്പെടുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി