ദേശീയം

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് സുപ്രിംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് സുപ്രിംകോടതിയെ സമീപിച്ചു. തേജ് ബഹാദൂറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരാകുക. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയത്. 

എന്നാല്‍ ബിഎസ്എഫ് ജവാനായ തേജ് ബഹാദൂറിനെ സൈന്യത്തില്‍ നിന്നും പുറത്താക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി നോമിനേഷന്‍ തള്ളിയത്. സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ടയാള്‍ അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് ചട്ടമെന്നും പത്രിക തള്ളുന്നതിന് കാരണമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കൂടാതെ ബിഎസ്എഫിന്റെ എന്‍ഒസി തേജ് ബഹാദൂര്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ചില്ലെന്നും വരണാധികാരി വ്യക്തമാക്കിയിരുന്നു. സൈന്യത്തിലെ മോശം ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തേജ് ബഹാദൂറിനെ സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടത്. 

നാമനിര്‍ദേശ പത്രികക്കൊപ്പം സൈന്യത്തില്‍ നിന്നും പുറക്കിക്കൊണ്ടുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നു. തന്നെ സൈന്യത്തില്‍ നിന്നും ഡിസ്മിസ് ചെയ്തത് അച്ചടക്ക ലംഘനം ആരോപിച്ചാണ്, അല്ലാതെ അഴിമതിയോ, വിധേയത്വമില്ലെന്ന് ആരോപിച്ചോ അല്ല. അതിനാല്‍ 1951ലെ സെക്ഷന്‍ 9 ചട്ടത്തില്‍ തന്റെ കേസ് വരുന്നതല്ലെന്നും തേജ് ബഹാദൂര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം