ദേശീയം

ഫോക്‌സ് വാഗണ്‍ 500 കോടി രൂപ പിഴയടയ്ക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ; തുക ഈടാക്കാന്‍ ബലപ്രയോഗം വേണ്ടെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പരിസ്ഥിതി നാശമുണ്ടാക്കിയ സംഭവത്തില്‍ ഫോക്‌സ് വാഗണില്‍ നിന്നും പിഴ ഈടാക്കുന്നതിന് ബലപ്രയോഗം നടത്താന്‍ പാടില്ലെന്ന് സുപ്രിം കോടതി. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.  ദേശീയ ഹരിത ട്രൈബ്യൂണലാണ് പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന്‌ 500 കോടി രൂപ പിഴ ഈടാക്കി നേരത്തേ വിധി പ്രഖ്യാപിച്ചിരുന്നത്.

ഡീസല്‍ കാറുകളില്‍ പരിസ്ഥിതി നാശം ഉണ്ടാക്കുന്ന ഉപകരണം ഫോക്‌സ് വാഗണ്‍ ഘടിപ്പിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ വിധി. 100 കോടി രൂപ സെന്‍ട്രല്‍ പൊല്യൂഷന്‍ ബോര്‍ഡിലേക്ക് അടയ്ക്കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.

രണ്ട് മാസത്തിനകം പിഴ അടയ്ക്കാനും മാര്‍ച്ച് ഏഴിലെ വിധിയില്‍ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ജര്‍മ്മന്‍ കാര്‍ കമ്പനി സുപ്രിംകോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍