ദേശീയം

ഇത് ജനാധിപത്യമാണ് , ആരാണ് അര്‍ജുനന്‍ എന്നും ദുര്യോധനനെന്നും മെയ് 23 ന് കാണാം ; പ്രിയങ്ക ഗാന്ധിക്കെതിരെ അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ബിഷ്ണുപൂര്‍ :  പ്രധാനമന്ത്രിയെ ദുര്യോധനനോട് ഉപമിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ആരാണ് അര്‍ജുനന്‍ എന്നും ആരാണ് ദുര്യോധനന്‍ എന്നും മെയ് 23 ന് കാണാം എന്നായിരുന്നു അമിത് ഷായുടെ മറുപടി. പശ്ചിമ ബംഗാളിലെ ബിഷന്‍പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ജനാധിപത്യമാണെന്നും നിങ്ങള്‍ ഒരാളെ ദുര്യോധനന്‍ എന്ന് വിളിച്ചത് കൊണ്ടുമാത്രം അയാള്‍ അങ്ങനെയാവില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഭരണപരാജയങ്ങളെ മറയ്ക്കുന്നതിനായി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്ന് ഹരിയാനയിലെ അംബാലയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു. ദുര്യോധനന്റെ അഹന്തയാണ് കൗരവരുടെ നാശത്തിന് കാരണമായതെന്നും അതേ അഹന്ത മോദിയിലും ഉണ്ടെന്നും പ്രിയങ്ക തുറന്നടിച്ചിരുന്നു. 

ഭഗവാന്‍ കൃഷ്ണന്‍ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ദുര്യോധനന് മനസിലാക്കി നല്‍കാന്‍ ശ്രമിച്ചു. പക്ഷേ ദുര്യോധനന്‍ കൃഷ്ണനെ പിടിച്ചു കെട്ടാനാണ് അപ്പോള്‍ പദ്ധതിയിട്ടത്. അതേ അഹന്ത നാശത്തിനും കാരണമായെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മഹാഭാരതത്തെ കുറിച്ച് സംസാരിക്കാന്‍ പ്രിയങ്കയ്ക്ക് എന്താണ് കാര്യമെന്ന തരത്തില്‍ ബിജെപി നേതാക്കള്‍ ആക്രമണം ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍