ദേശീയം

ബിഎസ്പിയുടെ ആനയുടെ ഭാരം എസ്പിയുടെ സൈക്കിള്‍ പഞ്ചറാക്കും; പരിഹാസവുമായി യോഗി ആദിത്യനാഥ്‌

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശിലെ എസ്പി, ബിഎസ്പി സഖ്യത്തിന് നേര്‍ക്ക് വീണ്ടും പരിഹാസവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഎസ്പിയുടെ ആനയുടെ ഭാരത്താല്‍ എസ്പിയുടെ സൈക്കിള്‍ പഞ്ചറാവുമെന്നാണ് ആദിത്യനാഥിന്റെ വാക്കുകള്‍.

മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ മഹാരാജ്ഗഞ്ച്, ഫസില്‍നഗര്‍ എന്നീ മണ്ഡലങ്ങളിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. രണ്ട് പാര്‍ട്ടികളുടേയും ചിഹ്നങ്ങളെ ചൂണ്ടിയാണ് ആന ഓടിക്കുന്നു എന്നതിനാല്‍ സൈക്കിള്‍ പഞ്ചറാവും എന്ന പരിഹാസം. എന്തൊക്കെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ അവിടെയൊന്നും ജാതിയുടേയോ, മതത്തിന്റേയോ പേരില്‍ വേര്‍തിരിവ് നടത്തിയല്ല ജനങ്ങളിലേക്ക് തങ്ങള്‍ എത്തിച്ചിട്ടുള്ളതെന്നും ആദിത്യനാഥ് പറഞ്ഞു. 

ഭഗവാന്‍ കൃഷ്ണന്‍ സുദാമാവിന്റെ കാലുകള്‍ കഴുകിയത് പോലെയാണ് മോദി കുംബമേളയ്ക്കിടയില്‍ ശുചീകരണ തൊഴിലാളികളുടെ പാദം കഴുകിയത്. സിനിമാ മേഖലയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് നടന്‍ രവി കിഷനെ പാര്‍ട്ടി മത്സരിപ്പിക്കുന്നത്. ഭഗവാന്മാരായി രാമനും, കൃഷ്ണനുമൊന്നും ഇല്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അങ്ങനെ ഭഗവാന്മാരില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ പോവുമ്പോള്‍ ആരെയാണ് ആരാധിക്കുന്നത് എന്നും യോഗി ആദിത്യനാഥ് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു