ദേശീയം

റായ്ബറേലിയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് നേരെ ആക്രമണം; വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

റായ്ബറേലി: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് നേരെ വധശ്രമം. എംഎല്‍എയായ അതിഥി സിംഗിന്റെ വാഹനം ആക്രമിച്ച സംഘം വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

തന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം ബിജെപി ആസൂത്രിതമായി ചെയ്തതാണെന്ന് അതിഥി സിംഗ് ആരോപിച്ചു. റായ്ബറേലിയിലെ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥി ദിനേശ് പ്രതാപ് സിങ്ങാണ് ആക്രമണത്തിന് പിന്നിലെന്നും എംഎല്‍എ പറയുന്നു. റായ്ബറേലിയില്‍ നിന്നും ലഖ്‌നൗവിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി പഞ്ചായത്ത് ഓഫീസിലേക്ക് പോവുകയായിരുന്നു അതിഥി സിംഗ്. റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥിയായ ദിനേശ് സിംഗിന്റെ സഹോദരന്‍ അവദേഷ് സിംഗിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. ആക്രമണത്തില്‍ എംഎല്‍എയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. എംഎല്‍എയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി