ദേശീയം

ശസ്ത്രക്രീയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 116 ഇരുമ്പാണികള്‍; കൂടെ പ്ലാസ്റ്റിക് വയറും, ഇരുമ്പ് തിരയും

സമകാലിക മലയാളം ഡെസ്ക്

കോട്ട: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ വ്യക്തിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രീയയിലൂടെ നീക്കിയത് 116 ഇരുമ്പ് ആണികള്‍. ഇരുമ്പ് ആണികള്‍ക്കൊപ്പം പ്ലാസ്റ്റിക് വയറും, ഇരുമ്പ് തിരയും പുറത്തെടുത്തു. രാജസ്ഥാനിലെ കോട്ട ബുന്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് സംഭവം. 

ഭോലാശങ്കര്‍ എന്ന നാല്‍പ്പത്തിരണ്ടുകാരന്റെ വയറ്റില്‍ നിന്നാണ് ഇരുമ്പാണികള്‍ പുറത്തെടുത്തത്. വയറുവേദനയെ തുടര്‍ന്ന് ഭോലാശങ്കറിനെ എക്‌സ്‌റേയ്ക്ക് വിധേയമാക്കിയപ്പോള്‍ തന്നെ അസ്വഭാവികമായ നിലയില്‍ വസ്തുക്കള്‍ വയറ്റില്‍ കണ്ടെത്തിയിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയിലൂടെയാണ് ഇത്രയും വസ്തുക്കള്‍ വയറ്റില്‍ നിന്നും പുറത്തെടുത്തത്. 

എന്നാല്‍ ഇത്രയും വസ്തുക്കള്‍ എങ്ങനെ ഇയാളുടെ വയറ്റിലേക്ക് എത്തി എന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല. തോട്ടംപണിക്കാരനായ ഭോലാശങ്കറിന്റെ ബന്ധുക്കള്‍ക്കും ഇക്കാര്യത്തില്‍ വലിയ പിടിയില്ല. ഇയാള്‍ക്ക് മാനികാസ്വസ്ഥ്യമുണ്ടോ എന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ആണികള്‍ വന്‍കുടലില്‍ പ്രവേശിച്ചിരുന്നു എങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ഇതിന് മുന്‍പ്, സൂചികള്‍ ഒരു അന്‍പത്തിയാറുകാരന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു. 150 സൂചിയും, ഇരുമ്പാണിയുമാണ് ഇയാളുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്. 2017ല്‍ കൊല്‍ക്കത്തയിലായിരുന്നു ഈ സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു