ദേശീയം

ഗോഡ്‌സെയെ തീവ്രവാദി എന്നു വിളിച്ചതിന് കേസ്; കമൽഹാസൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; ഹിന്ദു തീവ്രവാദി പരാമർശം വിവാ​ദമായതിന് പിന്നാലെ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ച് മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ. മദ്രാസ് ഹൈക്കോടതിയിലാണ് കമൽഹാസൻ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ കമൽഹാസന് എതിരേ പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 

എന്നാൽ എഫ്ഐആർ ചുമത്തിയതിന്ഇ എതിരേ ഹൈക്കോടതി രം​ഗത്തെത്തി.   ഇത്തരം വിഷയങ്ങൾ ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ തക്ക പ്രാധാന്യമുള്ളതല്ലെന്നും മുൻകൂർ ജാമ്യം വേണമെങ്കിൽ അതിനുള്ള ഹർജി കമൽഹാസന് സമർപ്പിക്കാമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെയാണെന്നുമാണ് കമൽഹാസൻ പറഞ്ഞത്. എന്നാൽ മതവികാരം വ്രണപ്പെടുത്തിയെന്നും വർ​ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും ആരോപിച്ചാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. 

എന്നാൽ കമൽഹാസന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാണ് മക്കൾ നീതി മയ്യം പറയുന്നത്. മതനിരപേക്ഷതയെക്കുറിച്ചും എല്ലാത്തരത്തിലുള്ള തീവ്രവാദത്തിനും എതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണം എന്നുമാണ് കമല്‍ പ്രസംഗത്തില്‍ പറഞ്ഞതെന്ന് പാര്‍ട്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സാധാരാണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം