ദേശീയം

വിവാഹ ദിവസം ദലിത് യുവാവിനെ ക്ഷേത്രത്തില്‍ കയറ്റിയില്ല; വിവാഹമോതിരം തട്ടിയെടുക്കാന്‍ ശ്രമിച്ചു, പരാതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വിവാഹ ദിവസം ദലിത് യുവാവിനെ  ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി അമ്പലത്തില്‍ എത്തിയതായിരുന്നു വരനും സംഘവും. എന്നാല്‍ ഒരു സംഘം ആളുകള്‍ എത്തി വരനും കൂട്ടരും അമ്പലത്തില്‍ കയറുന്നത് തടയുകയായിരുന്നു.

ദലിതനായതിനാല്‍ അമ്പലത്തില്‍ കയറേണ്ടെന്ന് സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പറഞ്ഞെന്നാണ് റിപ്പോര്‍്ട്ടുകള്‍. ദലിത് യുവാവിന്റെ അച്ഛന്റെ പരാതിയില്‍ പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു.

അമ്പലത്തില്‍ കയറുന്നത് തടഞ്ഞതിനൊപ്പം ഇവര്‍ വരന്റെ വിവാഹ മോതിരവും നോട്ടുമാലയും തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ഇതൊരു സാമുദായിക പ്രശ്‌നമല്ലെന്നും രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കമാണ് ഇതിന് കാരണമെന്നും പൊലീസ് പറയുന്നു. വിവാഹത്തിന് ശേഷം പൊലീസിന്റെ സഹായത്തോടെ വധുവും വരനും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതായും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്