ദേശീയം

'ഗോഡ്സെ ആദ്യ തീവ്രവാദി'; കമല്‍ ഹാസന് എതിരെ ചെരുപ്പേറ്

സമകാലിക മലയാളം ഡെസ്ക്

മധുര: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് നേരെ ചെരുപ്പേറ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെയാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ കടുത്ത പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. തിരുപ്പറന്‍കുണ്ട്രം നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബുധനാഴ്ചയാണ് സംഭവം. 

സംഭവത്തില്‍ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകരായ പതിനൊന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കമല്‍ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. എന്നാല്‍ അദ്ദേഹത്തിന് ചെരുപ്പേറ് ഏറ്റില്ലെന്നും ആള്‍ക്കൂട്ടതിന് ഇടയിലാണ് വീണതെന്നും പൊലീസ് വ്യക്തമാക്കി. 

നേരത്തെ ഹിന്ദു സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമലിന് എതിരെ തമിഴ്‌നാട് പൊലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു.

'സ്വന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെ എന്നാണ്' ഇങ്ങനെയായിരുന്നു കമലിന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.  

വിവാദം കനത്തതോടെ കമലിന്റെ വാക്കുകള്‍ വളച്ചൊടിച്ചിതാണെന്നും തെറ്റിദ്ധാരണ നീക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും നല്‍കണം എന്നുമാവശ്യപ്പെട്ട് മക്കള്‍ നീതി മയ്യവും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ