ദേശീയം

പിന്നില്‍ നിന്ന് ആക്രമിച്ചു, ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു; ഒടുവില്‍ ബൈക്കിലെത്തിയ അക്രമിസംഘം യുവതിയുടെ കഴുത്തില്‍ കിടന്ന മാല തട്ടിപ്പറിച്ചു, ദൃശ്യങ്ങള്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം യുവതിയുടെ കഴുത്തില്‍ കിടന്ന മാല തട്ടിപ്പറിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാല തട്ടിപ്പറിക്കുന്നത് ചെറുക്കുന്നതും യുവാക്കള്‍ സ്ത്രീയെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഡല്‍ഹിയിലെ ഇന്തര്‍പുരിയിലാണ് സംഭവം. റോഡിലുടെ നടന്നുവരികയായിരുന്നു യുവതി. ഈ സമയം രണ്ടംഗ സംഘം ബൈക്കില്‍ കടന്നുപോകുന്നത് കാണാം. തുടര്‍ന്ന് ബൈക്ക് തിരിച്ച് മടങ്ങിവന്ന സംഘം സ്ത്രീയെ പുറകില്‍ നിന്നും ആക്രമിക്കുകയായിരുന്നു. കഴുത്തിലെ മാലയ്ക്കായി അക്രമിയും യുവതിയും മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ചെറുത്തുനില്‍പ്പിനിടെ യുവതിയെ വലിച്ചുതാഴെയിട്ട ശേഷം മാലയുമായി അക്രമി സംഘം ബൈക്കില്‍ കടന്നുകളഞ്ഞു. ഈ സമയം സ്ത്രീയുടെ രക്ഷയ്ക്കായി ആരും തന്നെ റോഡില്‍ ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവശേഷം ഒന്നുരണ്ടുപേര്‍ ഓടി കൂടുന്നിടത്താണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു