ദേശീയം

പശുവിനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചു മാറ്റി; മോഹന്‍ ഭാഗവതിന് അകമ്പടിപോയ വാഹനം അപകടത്തില്‍പ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

പശുവിനെ ഇടിക്കാതിരിക്കുന്നതിനായി വെട്ടിച്ച് മാറ്റവെ ആര്‍എസ്എസ് തലവന്‍ മോഹൻ ഭാഗവതിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം അപകടത്തില്‍പ്പെട്ടു. റോഡിന് നടുവില്‍ നിന്നിരുന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ പൊടുന്നനെ ബ്രേക്ക് ചവിട്ടിയതോടെ നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിഞ്ഞു വീണു. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയില്‍ വെച്ചാണ് സംഭവം. 

അപകടത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. മോഹന്‍ ഭാഗവതിനേര്‍പ്പെടുത്തിയ Z പ്ലസ് കാറ്റഗറിയിലെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് ജവാനാണ് പരിക്കേറ്റത്. അപകടത്തില്‍ പശുവിന് പരിക്കേറ്റില്ലെന്ന് പൊലീസ് വ്യക്തമാക്കി. മോഹന്‍ ഭാഗവത് സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

അപകടത്തില്‍പ്പെട്ട വാഹനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാരാണ് ഉണ്ടായത്. 2017 ഒക്ടോബറില്‍ മോഹന്‍ ഭാഗവത് അപകടത്തില്‍പ്പെട്ടിരുന്നു. തന്റെ വാഹനവ്യൂഹത്തിലെ മറ്റൊരു വാഹനത്തിലേക്ക് ആര്‍എസ്എസ് തലവന്‍ സഞ്ചരിച്ച വാഹനം ഇടിച്ച് കയറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ