ദേശീയം

പ്രജ്ഞ സിങ്ങിന് തിരിച്ചടി; എല്ലാ ആഴ്ചയിലും കോടതിയില്‍ ഹാജരാകണമെന്ന് മുംബൈ കോടതി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ ഉള്‍പ്പെടെ 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളോടും നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ കോടതിയുടെ നിര്‍ദേശം. കേസിന്റെ വാദം നടക്കുന്നതിനിടെ, ഇവരുടെ അഭാവത്തില്‍ മുംബൈ പ്രത്യേക കോടതി അതൃപ്തി രേഖപ്പെടുത്തി. മെയ് 20നാണ് കോടതിയില്‍ അടുത്തവാദം.

ആഴ്ചയില്‍ ഒരു  ദിവസമെങ്കിലും ഹാജരാകാനാണ് പ്രജ്ഞ സിങ് താക്കൂര്‍ ഉള്‍പ്പെടെയുളള പ്രതികളോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രജ്ഞ സിങ് താക്കൂറിന് പുറമേ ലെഫ്റ്റനന്റ് കേണള്‍ പ്രസാദ് പുരോഹിത് ഉള്‍പ്പെടെയുളള പ്രതികളോടാണ് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇവരുടെ അഭാവത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, അടുത്ത വാദത്തിനായി കേസ് മെയ് 20 ലേക്ക് മാറ്റി.

മാലേഗാവ് സ്‌ഫോടനക്കേസില്‍  ജാമ്യത്തില്‍ ഇറങ്ങിയ പ്രജ്ഞ സിങ് താക്കൂര്‍ ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങ്ങിനെതിരെയാണ്് മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി