ദേശീയം

മണ്‍സൂണ്‍ മഴ കുറയുമെന്ന പ്രവചനം; കര്‍ണാടക സര്‍ക്കാര്‍ കൃത്രിമ മഴ പെയ്യിക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഈ വര്‍ഷം ലഭിക്കുന്ന മണ്‍സൂണ്‍ മഴയില്‍ കുറവുണ്ടാകും എന്ന പ്രവചനത്തെ തുടര്‍ന്ന് കൃത്രിമ പെയ്യിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍. കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള പദ്ധതിക്കായി കരാര്‍ വിളിച്ചിട്ടുണ്ടെന്ന് കര്‍ണാടക ഗ്രാമവികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. 

കൃത്രിമ മഴ പെയ്യിക്കുന്നതിന് 88 കോടി രൂപയാണ് ചിലവായി കണക്കാക്കുന്നത്. കര്‍ണാടക വരള്‍ച്ചയിലേക്ക് നീങ്ങവെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തിലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ തീരുമാനമായി. 

ജൂണ്‍ അവസാനത്തോടെയാവും കൃത്രിമ മഴ പെയ്യിക്കുക. നേരത്തെ, മഴ പെയ്യിക്കുന്നതിനായി ഋഷ്യശൃംഖ യാഗം നടത്താനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം വിവാദമായിരുന്നു.ശൃംഖേരി ക്ഷേത്രത്തില്‍ യാഗം നടത്താനായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശം. കര്‍ഷകരും, പ്രതിപക്ഷവുമെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ വിമര്‍ശിച്ചെത്തി. എന്നാല്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ യാഗം നടത്താറുണ്ടെന്നായിരുന്നു ശൃംഖേരി ക്ഷേത്രം അധികൃതരുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ