ദേശീയം

വാര്‍ത്താ സമ്മേളനം നടത്തിയത് നല്ല കാര്യം;  റഫാലില്‍ മോദി സംവാദത്തിന് തയ്യാറാകാത്തത് എന്തുകൊണ്ട്?: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പത്രസമ്മേളനം നടത്തിയത് നല്ലകാര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നും അതിന് പണമെവിടെയെന്നും തന്നോട് ചോദിച്ച മാധ്യമങ്ങള്‍, മോദിയോട് കുപ്പായത്തിന്റെ നിറത്തെപ്പറ്റിയും മറ്റുമാണ് ചോദിച്ചതെന്ന് രാഹുല്‍ തുറന്നടിച്ചു. 

ഇപ്പോള്‍ മോദി പത്രസമ്മേളനം നടത്തി. എന്തുകൊണ്ടാണ് അദ്ദേഹം റാഫേല്‍ വിഷയത്തില്‍ തന്നോട് സംവാദത്തിന് തയ്യാറാകാത്തത് എന്ന് മാധ്യമങ്ങളോട് പറയണമെന്ന് മോദിയോട് രാഹുല്‍ ആവശ്യപ്പെട്ടു. മോദി തന്നെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിച്ചു. പക്ഷേ താന്‍ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ തയ്യാറാല്ല. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകപക്ഷീയമാണ് പെരുമാറിയത്. മോദിക്ക് പറയാന്‍ താത്പര്യമുള്ളത് അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും പറയാം. പക്ഷേ അതേകാര്യങ്ങള്‍ ഞങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ തടയുന്നു. മോദിയുടെ ക്യാമ്പയിന് വേണ്ടിയണ് തെരഞ്ഞെടുപ്പ് സമയക്രമം നടത്തിയത്. ബിജെപിയുടെ കയ്യില്‍ കണക്കറ്റ പണവും ടിവിയുമുണ്ട്. ഞങ്ങളുടെ കയ്യിലുള്ളത് സത്യം മാത്രമാണ്- രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്