ദേശീയം

മെച്ചപ്പെട്ട പോളിങ് , ഉച്ചവരെ 41.41 ശതമാനം ; എക്‌സിറ്റ് പോളുകള്‍ 6.30 ന് ശേഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 59 മണ്ഡലങ്ങളിലെ 41.41 ശതമാനം ജനങ്ങള്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍. ഉച്ചയ്ക്ക് രണ്ട് മണി വരെ ബംഗാളില്‍ 49.79 ഉം മധ്യപ്രദേശില്‍ 46.03 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ 52%, യുപി 37%, പഞ്ചാബ് 37.89%,ഹിമാചല്‍ പ്രദേശ് 43.68%,ഛത്തീസ്ഗഡ് 37.50%, ബിഹാര്‍ 36% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം. 

വൈകുന്നേരം ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിപ്പിക്കും. ആറരയ്ക്ക് ശേഷം മാത്രമേ എക്‌സിറ്റ് പോളുകള്‍ പുറത്ത് വിടാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുമ്പ് പത്ര,ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

ജനപ്രാതിനിധ്യ നിയമത്തിലെ 126(1)(ബി) വകുപ്പ് അനുസരിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള അഭിപ്രായമോ, സര്‍വേ റിപ്പോര്‍ട്ടുകളോ വോട്ടിങ് ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ അവസാനിച്ചതായി കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനിടയിലോ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. 

എട്ട് സംസ്ഥാനങ്ങളിലെ 59 നിയമസഭാ മണ്ഡലങ്ങളിലാണ് ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഏപ്രില്‍ 23 ന് രാജ്യ വ്യാപകമായി വോട്ടെണ്ണല്‍ നടക്കും. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉച്ചയോടെ ചിത്രം ്‌വ്യക്തമാകുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം രാത്രിയോടെ മാത്രമേ ഉണ്ടാവുകയുള്ളൂ. വിവിപാറ്റുകള്‍ കൂടി എണ്ണേണ്ടി വരുന്നതിനാല്‍ വോട്ടെണ്ണല്‍ ഒന്‍പത് മണിക്കൂര്‍ സമയം എടുത്തേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല