ദേശീയം

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്​ഗഢിലും കോൺ​ഗ്രസിന് വൻ തിരിച്ചടിയെന്ന് സർവേ ഫലം; അമ്പരന്ന് നേതൃത്വം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മാസങ്ങള്‍ക്ക് മുന്‍പ് വമ്പൻ തിരിച്ചുവരവ് നടത്തിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും  കോണ്‍ഗ്രസിന് തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാൻ കോൺ​ഗ്രസിന് സാധിക്കില്ലെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. 

കര്‍ണാടകയില്‍ ബിജെപി തൂത്തുവാരുമെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ എസ്പി – ബിഎസ്പി സഖ്യത്തിന്റെ മുന്നേറ്റം ദൃശ്യമാണ്. ഡല്‍ഹിയില്‍ ബിജെപി ജയിക്കും. എഎപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും സർവേ വ്യക്തമാക്കുന്നു. 

എബിപി ന്യൂസ്– നീല്‍സൻ സർവേയിൽ മധ്യപ്രദേശിൽ എന്‍ഡിഎ- 24, യുപിഎ- 05, മറ്റുള്ളവര്‍- പൂജ്യം എന്നാണ് പ്രവചനം. റിപ്പബ്ളിക് സി വോട്ടര്‍ എന്‍ഡിഎ- 24 യുപിഎ- 05. 

എബിപി ന്യൂസ്– നീല്‍സന്‍ സർവേയിൽ ഛത്തീസ്​ഗഢിൽ എന്‍ഡിഎ–06, കോണ്‍ഗ്രസ്–05, മറ്റുള്ളവര്‍–0. രാജസ്ഥാനിൽ എന്‍ഡിഎ–19, യുപിഎ–06, മറ്റുള്ളവര്‍–0.

എ.ബി.പി ന്യൂസ്–നീല്‍സന്‍ ഉത്തർപ്രദേശിൽ എന്‍ഡിഎ– 22, എസ്പി, ബിസ്പി സഖ്യം –56, കോണ്‍ഗ്രസ്– 02 സീറ്റുകളാണ് പ്രവചിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്