ദേശീയം

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി; കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കണ്ട് തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് അവയെന്നും ജാഗ്രത കൈവിടാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കൂ എന്നും പ്രിയങ്ക പറഞ്ഞു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള റെക്കോര്‍ഡഡ് ഓഡിയോ മെസേജ് വഴിയാണ് പ്രിയങ്ക സന്ദേശം പങ്കുവച്ചത്. എക്‌സിറ്റ് പോളിനും മറ്റ് അപവാദപ്രചരണങ്ങള്‍ക്കും ഇരയാകാന്‍ നില്‍ക്കരുതെന്നും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ പ്രചരിപ്പിക്കുന്നതാണെന്നുമാണ് സന്ദേശത്തിലെ പ്രിയങ്കയുടെ വാക്കുകള്‍. 

"എക്‌സിറ്റ് പോളും അപവാദപ്രചരണങ്ങളും കേട്ട് തളരരുത്. അവ നിങ്ങളുടെ ഉന്മേഷം കെടുത്താന്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. ഇതെല്ലാം കൊണ്ടുതന്നെ നിങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നത് കൂടുതല്‍ പ്രധാനപ്പെട്ടതാകുന്നു. സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ജാഗ്രതയോടെ തുടരണം. ഞങ്ങളുടെയും നിങ്ങളുടെയും കഠിനാധ്വാനം ഫലം നേടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്",  പ്രിയങ്ക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല