ദേശീയം

കശ്മീരില്‍ വ്യോമസേന കോപ്റ്റര്‍ തകര്‍ന്നത് ഇന്ത്യന്‍ ആക്രമണത്തില്‍; എയര്‍ഫോഴ്‌സ് ഓഫീസര്‍ കമാന്‍ഡിങിനെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: എയര്‍ഫോഴ്‌സിന്റെ എംഐ 17 ഹെലികോപ്റ്റര്‍ കശ്മീരിലെ ബദ്ഗാമില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ച സംഭവത്തില്‍ ശ്രീനഗര്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങിനെ മാറ്റി. 

കഴിഞ്ഞ ഫെബ്രുവരി 27നാണ് എയര്‍ഫോഴ്‌സിന്റെ മിസൈലേറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നിവീണത്. കോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. 

പാകിസ്ഥാന്‍ ഡ്രോണാണ് എന്നു കരുതിയാണ് കോപ്റ്ററിന് നേരെ എയര്‍ഫോഴ്‌സ് ആക്രമണം നടത്തിയത്. സേനയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച വന്നിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് കിട്ടിയതിന് തുടര്‍ന്ന് സുരക്ഷിത താവളത്തിലേക്ക് വരുന്നതിനിടെയാണ് ഇന്ത്യന്‍ സേനയുടെ ആക്രമണം ഹെലികോപ്റ്ററിന് നേരെ നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ