ദേശീയം

പശുക്കളെ ബലാല്‍സംഗം ചെയ്തു; സിസിടിവിയില്‍ കുടുങ്ങി; യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: ഗോശാലയില്‍ കയറി പശുക്കളെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നവാബ് ഗഞ്ചിലെ ഗോണ്ട സ്വദേശി രാജ്കുമാറാണ് അറസ്റ്റിലായത്. ഉത്തര്‍ പ്രദേശിലെ അയോധ്യയിലുള്ള ബാബാ ആശ്രമത്തിലാണ് സംഭവം. 

ഗോശാലയില്‍ കയറി നിരവധി പശുക്കളെ ഒരാള്‍ ബലാല്‍സംഗം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ നടത്തിപ്പുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി പിടിയിലാകുന്നത്. വീണ്ടും ഗോശാലയില്‍ തിരിച്ചെത്തി പശുക്കളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ആശ്രമം അധികൃതര്‍ രാജ്കുമാറിനെ പിടികൂടുകയായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് ഇവര്‍ പ്രതിയെ പൊലീസിന് കൈമാറിയത്. 

ഗോശാലയിലുണ്ടായിരുന്ന ഏഴോളം പശുക്കളെ ഇയാള്‍ ബലാത്സംഗം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 376, 511 എന്നീ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരതയ്ക്കാണ് കേസ്. മദ്യ ലഹരിയിലാണ് ഇതു ചെയ്തതെന്ന് രാജ്കുമാര്‍ പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ