ദേശീയം

മോദിയെ വീണ്ടും തെരഞ്ഞെടുത്തത് ജനങ്ങള്‍; ജനവിധി മാനിക്കുന്നു: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: തെരെഞ്ഞടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ജനവിധിയെ മാനിക്കുന്നു. അമേഠിയിലെ ജനവിധി മാനിക്കുന്നു. സ്മൃതി ഇറാനിക്കും രാഹുല്‍ അഭിനന്ദനമറിയിച്ചു.

'ഈ ദിനം തോല്‍വിയെ പറ്റി ആലോചിക്കാനുള്ള ഒരുദിവസമായി ഞാന്‍ കാണുന്നില്ല. അതിന് കാരണം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം ജനങ്ങളാണ് എടുത്തത്. ഒരു ഇന്ത്യന്‍ എന്ന നിലയില്‍ ജനവിധി താനും അംഗീകരിക്കുന്നുവെന്ന്' രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍. തെരഞ്ഞടുപ്പില്‍  യുപിഎ സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്‍ഡിഎ സഖ്യം 345 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി നേടിയിട്ടുണ്ട്. അമേഠിക്ക് പുറമെ വയനാട്ടില്‍ മത്സരിച്ച രാഹുല്‍ നാല് ലക്ഷത്തിലേറെ വേട്ടുകള്‍ക്കാണ് വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു