ന്യൂഡല്‍ഹി; ടിക് ടോക് സെലിബ്രിറ്റിയെ കൊലപ്പെടുത്തിയ കേസില്‍ 17കാരന് അറസ്റ്റില്‍. ജിം ട്രെയ്നറായ മോഹിത് മോറാണ് കൊലചെയ്യപ്പെട്ടത്. ദ്വാരകയിലെ ദുല്സിറസ് ഗ്രാമത്തിന് അടുത്തുനിന്നാണ് ഡല്‍ഹി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഹിതിന്റെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ നമ്പറില്‍ നിന്നാണ് മോഹിത്തിന് അവസാനമായി കോള്‍ വന്നത്.
മെയ് 14 നാണ് കൊല നടന്നത്. ജിമ്മില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പ്രതികാരമായിട്ടായിരുന്നു കൊല. അന്വേഷണത്തില്‍ നിന്നാണ് ഇരുവരും ജിമ്മില്‍ വെച്ച് ഏറ്റുമുട്ടിയതായി കണ്ടെത്തിയിരുന്നു. പ്രതിയെ മോഹിത് മറ്റുള്ളവര്‍ക്കു മുന്നില്‍ നാണം കെടുത്തി. ഇതില്‍ പ്രകോപിതനായ പ്രതി മോഹിതിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മോഹിത്തിനെ വകവരുത്താനായി പ്രതി ജിമ്മില്‍ എത്തി. എന്നാല്‍ അവിടെ കാണാത്തതിനെ തുടര്‍ന്ന് എവിടെയാണെന്ന് ഫോണില്‍ വിളിച്ച് അന്വേഷിച്ചു. നജഫ്ഗറിലെ കടയിലുണ്ടെന്ന് മോഹിത് ഇയാളോട് പറഞ്ഞു. തുടര്‍ന്ന് മൂന്ന് പേരും സ്ഥലത്തെത്തി മോഹിത്തിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൂട്ടു പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പൊലീസ് ഇപ്പോള്‍.
സോഷ്യല്‍ മീഡിയയിലെ ശക്തമായ സാന്നിധ്യമാണ് മോഹിത് മോര്. നിരവധി ആരാധകരാണ് 27 കാരനുള്ളത്. ടിക് ടോക്കില്‍ അഞ്ച് ലക്ഷം സബ്സ്ക്രൈബര്‍മാരാണ് മോഹിത്തിനുള്ളത്. ഇന്‍സ്റ്റഗ്രാമിലും ഒരുപാട് ഫോളോവേഴ്സുണ്ട്. ടിക് ടോക്കിലും മറ്റും നിരവധി വീഡിയോകളാണ് മോഹിത് പോസ്റ്റ് ചെയ്തിരുന്നത്. ഫോട്ടോ ഷെയറിംഗ് ആപ്പിലൂടെ തന്റെ ഫിറ്റ്നസ് വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ