ദേശീയം

ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലീങ്ങള്‍ക്ക് ക്രൂരമര്‍ദനം: സ്ത്രീയുള്‍പ്പെടെയുള്ളവരെ  ആക്രമിച്ച് ഗോരക്ഷകര്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശുമാംസം കയ്യില്‍ വെച്ചെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെ മൂന്ന് മുസ്ലീംങ്ങള്‍ക്ക് ക്രൂരമര്‍ദനം. മധ്യപ്രദേശിലെ സിയോണിലാണ് സംഭവം. ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവരാണ് ഇവരെ ആക്രമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ക്രൂരസംഭവം അരങ്ങേറിയത്. 

ഇവര്‍ ഓട്ടോറിക്ഷയില്‍ യാത്രചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണത്തിനിരയായത്. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണം നടക്കുമ്പോള്‍ നിരവധി പേര്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തില്‍ കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്ന് മാറി മാറി യുവാക്കളെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. 

പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ 'ജയ് ശ്രീറാം വിളിക്കൂ' എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മര്‍ദനമേല്‍ക്കുമെന്ന ഭയം നിമിത്തം മുസ്ലീം യുവാക്കള്‍ 'ജയ് ശ്രീറാം' വിളിക്കുന്നതായും കാണാം. 

ഇതിന്റെ വീഡിയോ ദൃസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഇത് പങ്കുവച്ചിരിക്കുന്നത്. എംപി അസദുദ്ദീന്‍ ഒവൈസിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോദിയുടെ പുതിയ ഇന്ത്യയില്‍ മുസ്ലീങ്ങളുടെ അവസ്ഥ ഇതാണെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ