ദേശീയം

രാഹുലിന് എതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു?; എഐസിസി പ്രവര്‍ത്തക സമിതി യോഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ പദവി രാജി വയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നിലപാട് സ്വീകരിച്ചത്. 

എന്നാല്‍ രാഹുലിന് എതിരെ കടുത്ത അതൃപ്തി കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് ഉണ്ടെന്നാണ് സൂചന. അമേഠിയില്‍ ഉള്‍പ്പെടെയുള്ള പതനം, രാഹുലിന്റെ ശൈലിയോട് വിയോജിപ്പുള്ളവര്‍ ആയുധമാക്കുന്നു.

അടുത്തിടെ അധികാരം പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലും വിജയശില്‍പികളായവരെ മാറ്റിനിര്‍ത്തി മുതിര്‍ന്ന നേതാക്കളെ മുഖ്യമന്ത്രിമാരാക്കിയതിനെതിരെ ആ സമയത്ത് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും മികച്ച വിജയം നേടുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ രണ്ടിടത്തും ബിജെപി തൂത്തുവാരി. രാജ്യത്താകെ 52 സീറ്റുകള്‍ നേടാന്‍ മാത്രമാണ് കോണ്‍ഗ്രസിന് സാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി