ദേശീയം

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ആക്രമണം; ബീഫ് വില്‍പ്പനക്കാരും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

സിയോനി: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിന് ഇരയായവര്‍ക്ക് ബീഫ് വിറ്റ രണ്ട് പേര്‍ പിടിയില്‍. മധ്യപ്രദേശിലെ ഖേറി ഗ്രാമത്തിലെ സഹോദരങ്ങളായ റഷീദ് ഹക്കീം(24), സിമ്മി ഹക്കീം(20) എന്നിവരെയാണ് ബീഫ് വില്‍പ്പന നടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. 

ഇവരില്‍ നിന്ന് കണ്ടെടുത്ത ബീഫ് എന്ന് സംശയിക്കുന്ന മാംസം പരിശോധനയ്ക്കായി അയച്ചതായും പൊലീസ് പറയുന്നു. സ്ത്രീയടക്കമുള്ള മൂന്ന് പേരെയാണ് ഗോസംരക്ഷകരെന്ന പേരില്‍ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മധ്യപ്രദേശില്‍ ബീഫ് വില്‍പ്പനയും ബീഫ് കൈവശം വയ്ക്കുന്നതും കുറ്റകരമായതിനാല്‍ മര്‍ദ്ദനത്തിന് ഇരയായ മൂന്ന് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മെയ് 22ന് ദുണ്ഡ സിനോയ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാണ്ട്‌ല റോഡിലായിരുന്നു ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മൂവര്‍ സംഘത്തിന് മര്‍ദ്ദനമേറ്റത്. ആക്രമണം നടത്തിയ അഞ്ച് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്