ദേശീയം

'മുന്നോട്ടുപോയി കരുത്ത് കാട്ടൂ' ; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയരുതെന്ന് രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഒഴിയാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച് സൂപ്പര്‍ താരം രജനീകാന്ത്. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയരുതെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. രാജിവെക്കുകയല്ല, മുന്നോട്ടുപോയി കരുത്തു കാട്ടുകയാണ് വേണ്ടത്. തമിഴ്‌നാട്ടില്‍ മോദി തരംഗമില്ല. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും രജനീകാന്ത് അറിയിച്ചു.
 

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വിജയമാണ്. കരിസ്മാറ്റിക് നേതാവാണ് മോദി. ജവാഹര്‍ ലാല്‍ നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയും കരിസ്മാറ്റിക് ആയ നേതാവ് നരേന്ദ്രമോദിയാണെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു. 

നരേന്ദ്രമോദിയുടെ സത്യാപര്തിജ്ഞാചടങ്ങിലേക്ക് തമിഴ് നാട്ടിലെ സൂപ്പര്‍ താരങ്ങളും രാഷ്ട്രീയ നേതാക്കളുമായ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കമല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു