ദേശീയം

ഭർത്താവിന്റെ തല അറുത്ത് പ്ലാസ്റ്റിക് കവറിലാക്കി ഭാര്യ സ്റ്റേഷനിലെത്തി; കീഴടങ്ങൽ, അറസ്റ്റ്  

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഭർത്താവിൽ നിന്ന് നിരന്തരം മർദ്ദനം ഏൽക്കേണ്ടി വന്ന ഭാര്യ ഒടുവിൽ സഹികെട്ട് ഭർത്താവിനെ കൊലപ്പെടുത്തി. 55 കാരനായ മുധിരാമിനെ ഭാര്യ ഗുണേശ്വരി ബര്‍കതകിയാണ് വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.  കഴുത്തറുത്ത് കൊലപാതകം നടത്തിയ ശേഷം അറുത്ത് മാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ച് കീഴടങ്ങുകയായിരുന്നു ഇവർ. 

വര്‍ഷങ്ങളായി ഭർത്താവ് ഉപദ്രവിക്കുകയാണെന്നും കോടാലി ഉപയോഗിച്ചുപോലും തന്നെ ആക്രമിച്ചിട്ടുണ്ടെന്നും ​​ഗുണേശ്വരി പൊലീസിൽ പറഞ്ഞു. മക്കളെ ഓര്‍ത്ത് മാത്രമാണ് ഇത്രയും കാലം പിടിച്ചു നിന്നതെന്നും ഇപ്പോൾ കാര്യങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായെന്ന് ഗുണേശ്വരി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് അവരുടെ വാക്കുകൾ. ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്. 

അസമിലെ മാസ്ഗോണില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ജില്ലാ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുണേശ്വരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ