ദേശീയം

അധ്യക്ഷസ്ഥാനം വിശ്വസ്തനിലേക്ക് ?  ജെ പി നദ്ദ  ബിജെപി പ്രസിഡന്റായേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കഴിഞ്ഞ മോദി മന്ത്രിസഭയിലെ ആരോ​ഗ്യ മന്ത്രി ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായേക്കും. പാർട്ടി അധ്യക്ഷനായിരുന്ന അമിത് ഷാ മന്ത്രിസഭയിൽ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് നദ്ദയെ തേടി പ്രസിഡന്റ് പദമെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആരോ​ഗ്യപരമായ കാരണങ്ങളാൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന തീരുമാനത്തിൽ അരുൺ ജയറ്റ്ലി ഉറച്ച് നിന്നതോടെ അമിത് ഷാ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുകയായിരുന്നു.  വിശ്വസ്തനായ നദ്ദയെയാണ് ഇതോടെ അമിത്ഷാ പകരക്കാരൻ ആയി കണ്ടത്. 

രണ്ട് വട്ടം പാർട്ടി അധ്യക്ഷനായി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് അമിത് ഷാ പ്രസിഡന്റ് പദം ഒഴിയുമെന്ന് ഏകദേശം തീരുമാനം ആയിരുന്നു. എന്നാൽ ഏറ്റവും വിശ്വസ്തനായ ഒരാളെ പ്രസിഡന്റ് ആക്കുന്നതിലൂടെ പാർട്ടിയുടെ നിയന്ത്രണം പരോക്ഷമായി കൈയ്യാളമെന്ന കണക്ക് കൂട്ടലാണ് അമിത് ഷായ്ക്ക് ഉള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍