ദേശീയം

2000രൂപയ്ക്ക് ബെറ്റ് വച്ചു, ജയിക്കാന്‍ ഒറ്റയിരുപ്പിന് 41 മുട്ട അകത്താക്കി; യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ജോണ്‍പൂര്‍  (ഉത്തര്‍പ്രദേശ്) : സുഹൃത്തുമായി ബെറ്റ് വച്ചതിനെത്തുടര്‍ന്ന് 41 മുട്ട ഒന്നിച്ച് കഴിച്ച യുവാവിന് ദാരുണാന്ത്യം. 42കാരനായ സുഭാഷ് യാധവ് ആണ് മരിച്ചത്.

50 മുട്ടകള്‍ കഴിച്ചുതീര്‍ക്കണമെന്നായിരുന്നു സുഭാഷും സുഹൃത്തും തമ്മിലുള്ള ബെറ്റ്. 2000രൂപയ്ക്കാണ് ഇവര്‍ ബെറ്റ് വച്ചത്. ബെറ്റ് അംഗീകരിച്ച സുഭാഷ് ഉടന്‍ തന്നെ മുട്ട കഴിച്ച് തുടങ്ങുകയായിരുന്നു. 41 മുട്ടകള്‍ കഴിച്ച ഇയാള്‍ 42-ാമത്തെ മുട്ട കൈയ്യിലെടുത്തപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സുഭാഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. അമിതമായി ആഹാരം കഴിച്ചതാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍