ദേശീയം

ശരത് പവാര്‍ സോണിയയെ കണ്ടു; 'ഭാവി ഇപ്പോള്‍ പറയാനാവില്ല'; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപികരിക്കേണ്ട ഉത്തരവാദിത്വം ബിജെപിക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ട ഉത്തരവാദിത്ത്വം ബിജെപിക്കാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകായിരുന്നു ശരത് പവാര്‍.

ശിവസേന എന്‍സിപിയുടെ സഹായം തേടിയെന്ന വാര്‍ത്തയും പവാര്‍ നിഷേധിച്ചു. എന്നാല്‍ ഭാവിയില്‍ എന്തുസംഭവിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മടങ്ങിവരാനുള്ള സാധ്യതയും പവാര്‍ തള്ളി. എന്‍സിപിക്ക് ജനങ്ങള്‍ നല്‍കിയ കല്‍പ്പന പ്രതിപക്ഷത്ത് ഇരിക്കാനാണെന്നും  പവാര്‍ പറഞ്ഞു.


പവാര്‍, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് ബിജെപിയാണെന്ന നിലപാടെടുത്തതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ എന്‍സിപിയുടെ പങ്കാളിത്തം ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 25 ശിവസേന എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപിക്ക് പിന്തുണ നല്‍കിയ സ്വതന്ത്ര എംഎല്‍എ രവി റാണ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുങ്കുമ സഖ്യമില്ലാതെ അടുത്ത സര്‍ക്കാര്‍ രൂപീകരിച്ചാല്‍ രണ്ട് ഡസനോളം സേന എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും രവി റാണ അവകാശപ്പെട്ടിരുന്നു.'വാസ്തവത്തില്‍ ശിവസേനയിലെ 25 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്നോട് ബന്ധപ്പെട്ടിട്ടുണ്ട്. ശിവസേനയില്ലാതെ ഫഡ്‌നാവിസ് ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, അടുത്ത രണ്ട് മാസത്തിനുള്ളില്‍ സേന പിളരുകയും 25 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയും ചെയ്യും.' രവി റാണ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്